
ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടനെ ലജ്ജ തോന്നുമെന്നും ഇന്ത്യയുടെ ഭാഷാ പാരമ്പര്യം തിരികെ കൊണ്ടുവരാൻ സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്.
നമ്മുടെ രാജ്യം, സംസ്കാരം, ചരിത്രം, മതം എന്നിവ മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും സാധിക്കില്ല. പൂർണമായ ഇന്ത്യയെന്ന ആശയം വിദേശഭാഷയ്ക്ക് മനസിലാകില്ല.
ഈ പോരാട്ടം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് തനിക്ക് അറിയാമെന്നും പക്ഷേ, ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തേണ്ടതുണ്ട്. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ല. നിശ്ചയദാർഢ്യം ഉള്ളവർക്കേ മാറ്റം കൊണ്ടുവരാനാകൂ. നമ്മുടെ സംസ്കാരത്തിന്റെ അലങ്കാരമാണു നമ്മുടെ രാജ്യത്തെ ഭാഷകളെന്നു ഞാൻ വിശ്വസിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.