22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 12, 2024
November 10, 2024
November 6, 2024
November 2, 2024
October 30, 2024
October 14, 2024
October 13, 2024
October 7, 2024
September 27, 2024

എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
September 3, 2022 4:55 pm

സ്പീക്കർ സ്ഥാനം രാജിവെച്ച് എം ബി രാജേഷ്. രാജിക്കത്ത് ഡെപ്യൂട്ടി ഗവർണർക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്ന് രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ സ്പീക്കർ എം.ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് എം ബി രാജേഷ് രാജി സമർപ്പിച്ചത്. തിങ്കളാ‍ഴ്ച ഗണർണർ എത്തിയ ശേഷം മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

 

Eng­lish Sum­ma­ry: MB Rajesh resigned as Speaker

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.