സർവകലാശാല ചാൻസലർ സ്ഥാനം ഒഴിയില്ലെന്നും നിയമപരമായി നേരിടാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ഓർഡിനൻസിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോഴാണ് ഗവർണറുടെ മറുപടി. ചാൻസലർ പദവി സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല. കേരളപ്പിറവി മുതലുള്ള കീഴ്‌വഴക്കമാണ്. ദേശീയധാരണ ഇക്കാര്യത്തിലുണ്ടെന്നും ഗവർണർ പറഞ്ഞു.
പേഴ്സണൽ സ്റ്റാഫായി ആരെയൊക്കെ നിയമിക്കണമെന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നും നിയമലംഘനമുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്നും ഗവർണർ ആരിഫ് പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് ആരൊക്കെവേണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്നും ഗവർണർ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു.
1956നു മുൻപേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. കെടിയു വിസിക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.
English Summary: Governor will not resign as chancellor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.