24 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 31, 2025
December 23, 2024
November 18, 2024
August 2, 2024
July 12, 2024
May 16, 2024
December 2, 2023
October 10, 2023
September 21, 2023

അഷ്ടദിക്പാലകരുടെ ദാരുശില്പങ്ങൾ ഒരുങ്ങി

Janayugom Webdesk
പാവറട്ടി
May 16, 2024 9:12 pm

ആഞ്ഞിലി മരത്തിൽ തീർത്ത അഷടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ശിൽപ്പി എളവള്ളി നന്ദനാണ് ദാരുശിൽപങ്ങൾ നിർമ്മിച്ചത്. ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ദാരുശിൽപങ്ങൾ നിർമ്മിച്ചത്. സഹായികളായി നവീൻ, ദിവേക്, വിനോദ് മാരായിമംഗലം, രഞ്ജിത്ത്, നവ്യനന്ദകുമാർ, സന്തോഷ്, ആശമോൻ എന്നിവരുമുണ്ടായിരുന്നു. 

ദേവസ്വം എൻജിനീയർമാരായ അശോക് കുമാർ, നാരായണനുണ്ണി എന്നിവരുടെ മേൽനോട്ടത്തിലാണ് ഗോപുര നിർമ്മാണം നടക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പ്രവൃത്തിയുടെ പുരോഗമനം സമയാസമയങ്ങളിൽ വിലയിരുത്തുന്നുണ്ട്. വെൽത്ത്‌ ഐ ഗ്രൂപ്പ് എം ഡി വിഘ്നേഷ് വിജയകുമാറാണ് ഗോപുരം വഴിപാടായി സമർപ്പിക്കുന്നത്.

Eng­lish Sum­ma­ry: The sculp­tures of Ash­tadik­palakas are ready

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.