4 May 2024, Saturday

Related news

April 24, 2024
March 26, 2024
March 20, 2024
March 3, 2024
March 3, 2024
March 2, 2024
February 7, 2024
January 19, 2024
December 10, 2023
December 7, 2023

രാജ്യത്തിന് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ അമേരിക്കയില്‍

Janayugom Webdesk
വാഷിങ്ടണ്‍
October 10, 2023 1:35 pm

ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കറുടെ രാജ്യത്തിന് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ അമേരിക്കയിലെ മെരിലാൻഡിൽ ഒരുങ്ങുന്നു. അംബേദ്കർ ഇന്റർനാഷണൽ സെന്ററാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 19 അടിയാണ് പ്രതിമയുടെ ഉയരം. സ്റ്റാച്യു ഓഫ് ഇക്വാളിറ്റി എന്ന് പേര് നൽകിയ പ്രതിമ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ഒക്ടോബർ 14ന് അനാച്ഛാദനം ചെയ്യും.
ഗുജറാത്തിൽ സർദാർ സരോവർ ഡാമിൽ സ്ഥാപിച്ചിരിക്കുന്ന സർദാർ പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മിച്ച ശിൽപി റാം സുതാർ ആണ് ഈ പ്രതിമയും നിർമ്മിച്ചത്. വാഷിംഗ്ടണിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് അക്കോക്കീക്ക് നഗരത്തിൽ 13 ഏക്കർ സ്ഥലത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യാവകാശത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ലോകമാകെ വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കൂറ്റൻ പ്രതിമ നിർമ്മിച്ചതെന്ന് എഐസി വ്യക്തമാക്കി. പ്രതിമ അനാച്ഛാദന പരിപാടിയിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള നിരവധി അംബേദ്കർ ചിന്തകർ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ ഇക്കഴിഞ്ഞ ഏപ്രിൽ 14ന് ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. തെലങ്കാന സെക്രട്ടേറിയറ്റിനോട് ചേർന്ന് ഹുസൈൻ സാഗർ തടാകത്തിനരികിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 345.5 അടി വീതിയും 474 ടൺ ഭാരവുമുള്ളതാണ് പ്രതിമ. റാം സൂതർ ആർട്ട് ക്രിയേഷൻസ് തെന്നയാണ് ഈ ശിൽപവും ഒരുക്കിയത്.

Eng­lish Summary:The largest Ambed­kar stat­ue out­side the coun­try is in America
YOU MAY ALSO LIKE THIS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.