18 October 2024, Friday
KSFE Galaxy Chits Banner 2

വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിയെ അറസ്റ്റ് ചെയ്തത് മറ്റൊരു അഴിമതി പുറത്തുകൊണ്ടുവരുന്നതിനിടെ

Janayugom Webdesk
ഭോപാല്‍
April 10, 2022 10:14 am

വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഡോ. ആനന്ദ് റായിയെ അറസ്റ്റ് ചെയ്തത് മറ്റൊരു അഴിമതി പുറത്തുകൊണ്ടുവരുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനെത്തിയ റായിയെ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഡപ്യൂട്ടി സെക്രട്ടറി ലക്ഷ്മണ്‍ സിങ് മാര്‍കം നല്‍കിയ പരാതിയുടെ പേരിലാണ് നടപടി. മുന്‍പ് അനധികൃതമായി ലീവെടുത്തെന്ന പേരില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍ഡോറിലെ ഹുക്കുംചന്ദ് ആശുപത്രിയില്‍ നേത്രരോഗ വിദഗ്ധനാണ് ഡോ. റായി.

മാര്‍ച്ച് 25നു നടന്ന മധ്യപ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (ടെറ്റ്) ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലക്ഷ്മണ്‍ സിങ്ങിന്റെ പേരടങ്ങുന്ന ദൃശ്യം ഡോ. റായി പങ്കുവച്ചിരുന്നു. ഇതു കൃത്രിമമായി ഉണ്ടാക്കിയതാണെന്ന പരാതിയില്‍ റായിയുടെയും സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ കെ മിശ്രയുടെയും പേരില്‍ പൊലീസ് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് റായി സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപം (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ആണ് ഇപ്പോള്‍ ടെറ്റ് ആയത്.

Eng­lish sum­ma­ry; Dr. Anand Rai who brought out the vya­pam cor­rup­tion arrest­ed while bring­ing out anoth­er scam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.