23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂർ
June 29, 2023 10:54 pm

ലോഡ്ജില്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ പിതാവിനെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൂല്‍പ്പുറത്ത് വാടകക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങില്‍ ചന്ദ്രശേഖരനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി പത്തോടെയാണ് മക്കളായ ശിവനന്ദന, ദേവനന്ദന എന്നിവര്‍ക്കൊപ്പം ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. 13ന് ഉച്ചക്കാണ് രണ്ട് കുട്ടികളെ മരിച്ച നിലയിലും ചന്ദ്രശേഖരനെ വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പടിഞ്ഞാറെകോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മാനസിക നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്തത്.

വയനാട് നിന്ന് വാങ്ങിയ കീടനാശിനി ഐസ്‌ക്രീമില്‍ ചേര്‍ത്ത് രാത്രി തന്നെ മൂത്തമകളായ ശീവനന്ദനക്ക് നല്‍കി. ഛര്‍ദ്ദിച്ച് അവശനായ കുട്ടി ശ്വസിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ തലയിണ മുഖത്ത് അമര്‍ത്തി ചന്ദ്രശേഖരന്‍ അതിന് മുകളില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ബ്ലേഡും കാവിമുണ്ടും വാങ്ങി, ദേവനന്ദന എഴുന്നേറ്റപ്പോള്‍ കാവിമുണ്ട് കഴുത്തില്‍ കുരുക്കി ഫാനില്‍ കെട്ടിതൂക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ അജിത സംഭവത്തിന് 20 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അമ്മ പോയ സ്ഥലത്തേക്ക് നമുക്കും പോകാം എന്ന് കുട്ടികളോട് പറഞ്ഞ് സമ്മതം വാങ്ങിയ ശേഷമാണ് കൊല നടത്തിയതെന്നാണ് ഇയാളുടെ മൊഴി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Eng­lish Sum­ma­ry: The father who killed his chil­dren was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.