23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡൽഹിയിൽ ഒരാള്‍ക്ക് കൂടി വാനരവസൂരി; രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 11

Janayugom Webdesk
ന്യൂഡൽഹി
September 5, 2022 5:16 pm

ഡൽഹിയിൽ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. ആഫ്രിക്കൻ വംശജയായ 22കാരിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് 31നാണ് യുവതിയെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗിയുടെ സാമ്പിൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. വെള്ളിയാഴ്ച അവർക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായും മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ അറിയിച്ചു. ഡൽഹിയിൽ വാനരവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. കേരളത്തിൽ അഞ്ചുപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 

Eng­lish Summary:the total num­ber of mon­key­pox patients in the coun­try is 11
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.