3 March 2026, Tuesday

Related news

March 1, 2026
February 26, 2026
February 14, 2026
February 8, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
January 8, 2026
December 2, 2025

കനകക്കുന്നില്‍ ‘എന്റെ കേരളം’ മെഗാ മേളയ്ക്ക് ഇന്ന് തുടക്കം

web desk
തിരുവനന്തപുരം
May 20, 2023 12:41 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ തലസ്ഥാന നഗരിയില്‍ തുടക്കമായി. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് കനകക്കുന്നില്‍ നിര്‍വഹിച്ചു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച നിലവിളക്കില്‍ തിരി കൊളുത്തിയാണ് മന്ത്രിമാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

എന്റെ കേരളം മെഗാ മേളയില്‍ കാണികള്‍ക്ക് വിസ്മയമായി നിരവധി പ്രദര്‍ശന വിപണന സ്റ്റാളുകള്‍ തയ്യാറായിക്കഴിഞ്ഞു. പൂര്‍ണമായും ശീതീകരിച്ച 250ല്‍ അധികം സ്റ്റാളുകളിലാണ് മേള ഒരുക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളും സേവനങ്ങളും അടുത്തറിയുന്നതിനും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ രുചിക്കുന്നതിനുമുള്ള വിപുലമായ സജ്ജീകരണങ്ങളും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്.

കേരളാ പൊലീസ് ഒരുക്കുന്ന പ്രത്യേക പവലിയനില്‍ നിലവില്‍ സേന ഉപയോഗിക്കുന്നതും മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുമായ അത്യാധുനിക ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം. വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനം. വൈകുന്നേരങ്ങളില്‍ കെ 9 ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഡോഗ് ഷോ. അശ്വാരൂഢ സേനയുടെ പ്രകടനം എന്നിവയെല്ലാം മേളയുടെ പ്രത്യേകതയാണ്.

യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും പുതിയ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്ന യൂത്ത് സെഗ്‌മെന്റും മെഗാ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്‍, കിന്‍ഫ്ര, നോര്‍ക്ക, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങിയവര്‍ ഒരുക്കുന്ന ഈ വിഭാഗത്തില്‍ എല്ലാ ദിവസവും വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ തുടങ്ങിയ മൂന്ന് വീതം സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സഹായങ്ങളും ലഭിക്കുന്ന വിധമാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്ട് ആന്റ് യൂത്ത് അഫേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനില്‍ വിവിധ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും വിവിധ പദ്ധതികളും പരിചയപ്പെടുത്തുന്ന ടെക്‌നോസോണും മേളയിലെത്തുന്നവരുടെ മനം കവരുമെന്ന് ഉറപ്പാണ്. അസാപ്പ്, ടെക്‌നോപാര്‍ക്ക്, കെ ഡിസ്‌ക്, കെഎഎസ്ഇ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക.

Eng­lish Sam­mury: ente ker­alam mega exhi­bi­tion at kanakakun­nu thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.