11 May 2024, Saturday

Related news

May 3, 2024
April 30, 2024
April 23, 2024
April 3, 2024
March 19, 2024
March 17, 2024
March 9, 2024
March 7, 2024
March 3, 2024
March 3, 2024

‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേളയ്ക്ക് ഇന്ന് തൃശൂരില്‍ തുടക്കം

Janayugom Webdesk
തൃശൂര്‍
April 18, 2022 11:42 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള‑2022 ന് ഇന്ന് തുടക്കം. വൈകീട്ട് അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ പ്രത്യേകം തയ്യാറാക്കിയ പ്രദര്‍ശനനഗരിയില്‍ റവന്യുമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. 24 വരെ തുടരുന്ന മേളയുടെ സമാപന സമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നവകേരള സൃഷ്ടിക്കായി നവീന വികസന കാഴ്ചപ്പാടുകളുമായി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനംകൂടിയാണ് ഇന്ന് തൃശൂരില്‍ ആരംഭിക്കുന്നത്. പ്രളയദുരന്തങ്ങളും കോവിഡ് മഹാമാരിയും തീര്‍ത്ത പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നിസ്തുലവും സര്‍വകല സ്പര്‍ശിയുമായ വികസനക്കുതിപ്പിലൂടെ മുന്നേറുന്ന കേരളത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കുന്നതാണ് മെഗാപ്രദര്‍ശനവും വിപണമേളയും. നൂറിലേറെ വില്പന സ്റ്റാളുകള്‍, അമ്പതിലേറെ തീം സ്റ്റാളുകള്‍, ഇരുപതോളം യൂട്ടിലിറ്റി സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. രുചിവിഭവങ്ങളുമായി കുടുംബശ്രീ, മില്‍മ, കെടിഡിസി, ജയില്‍ വകുപ്പ് എന്നിവയുടെ ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ടാവും.

കൃഷിവകുപ്പിന്റെ ഔട്ട് ഡോര്‍ ഡിസ്‌പ്ലെയും വളര്‍ച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബിയുടെ പവലിയനും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. മേയര്‍ എം കെ വര്‍ഗീസ്, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റുജനപ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസീത ചാലക്കുടി നയിക്കുന്ന നാടന്‍പാട്ട് മേള അരങ്ങേറും. എല്ലാദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

Eng­lish Summary:‘Ente Ker­alam’ mega exhi­bi­tion mar­ket­ing fair starts today in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.