
രാജ്യത്ത് ഇനി കായികോത്സവത്തിന്റെ നാളുകള്‍. 38-ാമത് ദേശീയ ഗെയിംസിന് തിരശീലയയുര്‍ന്നു. റായ്‌പൂരിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. ബാഡ്‌മിന്റണ്‍ താരം ലക്ഷ്യസെന്‍ ദീപശിഖ, പ്രധാനമന്ത്രിക്ക് കൈമാറി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ ഉത്തരാഖണ്ഡ് മികച്ച ഒരുക്കമാണ് നടത്തിയിട്ടുള്ളത്. മലനിരകളും മഞ്ഞും തണുപ്പും ഗംഗാ നദിയും ഹരിദ്വാറിലെ ആരതിയുമെല്ലാം ചിത്രീകരിക്കുന്ന സാംസ്കാരിക പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറിയത്. കേരളത്തിൽ നിന്നു 29 ഇനങ്ങളിൽ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തി.
ഇലക്ട്രോണിക് മാലിന്യം ഉപയോഗിച്ചു നിർമിച്ച മെഡലുകളാണ് ഇത്തവണ കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ലോഹങ്ങൾ എന്നിവ ഉപയോഗിച്ചു നിർമ്മിച്ച നിശ്ചല മാതൃകകൾ മത്സര വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡെറാഡൂണിനു പുറമേ മറ്റു നഗരങ്ങളായ ഹൽദ്വാനി, ഹരിദ്വാർ, ഋഷികേശ്, രുദ്രാപുർ, തെഹ്‌രി, പിത്തോറഗഡ്, അൽമോര, തനക്പുർ തുടങ്ങിയവയാണ് വേദികൾ.
43 മത്സരയിനങ്ങളില്‍ 11 വേദികളിലായി 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സര്‍വീസസ് ബോര്‍ഡില്‍നിന്നുമായി 10,000ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.