15 November 2024, Friday
KSFE Galaxy Chits Banner 2

ഞങ്ങളും കൃഷിയിലേക്ക്; വിവിധ മത്സരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു

Janayugom Webdesk
കോഴിക്കോട്
September 19, 2022 9:31 pm

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ വിഡിയോമത്സരം (നോൺ ചാനൽ വിഭാഗം, ടിവി ചാനൽ വിഭാഗം), ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരം (ജനറൽ വിഭാഗം) എന്നിവയും ഹൈസ്കൂൾ- ഹയർസെക്കൻഡറി സ്കൂൾ വിഭാഗം കുട്ടികൾക്കായി ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാർഷിക ലേഖന രചന മത്സരം, കാർഷിക ചെറുകഥാ രചനാ മത്സരം എന്നിവയും സംഘടിപ്പിക്കും.
എൻട്രികൾ ഈ മാസം 30‑ന് മുൻപായി എഡിറ്റർ, കേരള കർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-03 എന്ന മേൽവിലാസത്തിൽ ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കിൽ fibshortfilmcontest@gmail. com എന്ന ഇ‑മെയിലിലോ, 6238039997 എന്ന വാട്ട്സാപ്പ് നമ്പറിലോ, fibker­ala എന്ന ഫേയ്സ് ബുക്ക് പേജിൽ മെസഞ്ചർ വഴിയോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2314358,6238039997 എന്നീഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Eng­lish Sum­ma­ry: Entries are invit­ed for var­i­ous competitions

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.