5 January 2026, Monday

Related news

January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025
December 28, 2025
December 25, 2025
December 23, 2025
December 22, 2025
December 22, 2025

പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക അന്തരിച്ചു

Janayugom Webdesk
ബംഗളൂരു
November 14, 2025 4:41 pm

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വ്യക്ഷമാതാവുമെന്ന് അറിയപ്പെടുന്ന സാലുമരട തിമ്മക്ക അന്തരിച്ചു. 114-ാം വയസ്സില്‍ ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. വാ‍ർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1911ൽ കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക മരങ്ങൾ നട്ടുവളർത്തിയതിലൂടെയാണ് ശ്രദ്ധേയയായത്. കുഡൂർ‑ഹൂളിക്കൽ സംസ്ഥാനപാതയിൽ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളർത്തിയത്. മരങ്ങളെ മക്കളായ് കണ്ട് സ്നേഹിച്ച തിമ്മക്കയെ രാജ്യം 2019ൽ പത്മശ്രീ നല്‍കി ആദരിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.