19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
March 21, 2024
December 15, 2023
December 13, 2023
December 10, 2023
December 6, 2023
December 3, 2023
October 9, 2023

പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 21, 2022 10:57 pm

സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് നയരേഖ പുറത്തിറക്കി കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പരിസ്ഥിതി പുനഃസ്ഥാപന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് വൃക്ഷസമൃദ്ധി എന്ന പേരിലുള്ള പദ്ധതിക്കും തുടക്കമാവുകയാണ്. വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത്. 47 ലക്ഷം വൃക്ഷത്തൈകൾ നട്ട് തുടർപരിപാലനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനസംരക്ഷണത്തോടൊപ്പം ജീവിവർഗങ്ങളുടെ തനത് ആവാസവ്യവസ്ഥകൾ പരിപാലിച്ചുകൊണ്ടുള്ള ഹരിതവൽക്കരണപ്രവർത്തനങ്ങൾ സർക്കാർ ഉറപ്പാക്കും. വനാതിർത്തിക്ക് പുറത്തുള്ള വൃക്ഷവൽക്കരണം, നഗരവനം, വിദ്യാവനം, തുടങ്ങിയ പദ്ധതികൾ അതിന്റെ ഭാഗമാണ്. ഇത്തരം പ്രവർത്തനങ്ങൾ വിപുലമാക്കി സംസ്ഥാനത്തിന്റെ വനാവരണം കൂടുതൽ വർധിപ്പിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പരിസ്ഥിതി പുനഃസ്ഥാപന കർമ്മപദ്ധതി പ്രഖ്യാപനവും സ്തുത്യർഹസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2020- 21 വർഷത്തെ ഫോറസ്റ്റ് മെഡലുകളുടെ വിതരണവും വനംമന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ വനമിത്ര അവാർഡ് ജേതാവായ ലോ അക്കാദമിക്കുള്ള പുരസ്‌കാരം ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു സമ്മാനിച്ചു. വൃക്ഷസമൃദ്ധി പദ്ധതിയുടെ ധാരണാപത്രം സാമൂഹ്യ വനവൽക്കരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ പ്രദീപ് കുമാറും തൊഴിലുറപ്പ് പദ്ധതി കേരള മിഷൻ ഡയറക്ടർ ബി അബ്ദുൾ നാസറും ഒപ്പിട്ട് പരസ്പരം കൈമാറി. മുഖ്യ വനം മേധാവി പി കെ കേശവൻ ആമുഖപ്രഭാഷണം നടത്തി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ വനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Eng­lish Sum­ma­ry: Envi­ron­men­tal secu­ri­ty and water secu­ri­ty will be ensured: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.