15 December 2025, Monday

Related news

November 17, 2025
October 17, 2025
October 12, 2025
October 10, 2025
February 16, 2025
January 7, 2025
November 14, 2024
November 13, 2024
November 13, 2024
November 13, 2024

പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
March 12, 2024 11:36 am

പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ .മതദ്രുവീകരണം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് വിജ്‍ഞാപനം ഇറക്കിയത്.

പൗരത്വ നിയമത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എതിര്‍ത്തില്ല. ലോക്സഭയിലും, രാജ്യസഭയിലും കോണ്‍ഗ്രസ് എംപിമാര്‍ അനങ്ങിയില്ല.ഇത് മൗനമായി വര്‍ഗീയതയെ പിന്തുണയ്ക്കും പോലെയാണ്. സമാധാന അന്തരീക്ഷം തകർത്ത് അധികാരം പിടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന തത്വങ്ങളുടെ ലംഘനമാണ് ഉണ്ടായത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോയത് കേരള സർക്കാർ മാത്രമാണ്. പൗരത്വ നിയമത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണം. യു ഡി എഫ് ന്യൂനപക്ഷത്തെ ഈ വിഷയത്തിൽ പരിഹസിക്കുകയാണ്. പൗരത്വ നിയമത്തെ അനകൂലിച്ച് കോൺഗ്രസ് എം പി മാർ വോട്ട് ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. സംഘപരിവാർ ഭീഷണി നേരിടാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
EP Jayara­jan said that the RSS agen­da to build a Hin­du Rash­tra is behind the Cit­i­zen­ship Amend­ment Act

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.