22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

കേരളത്തില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് ഇ പി ജയരാജന്‍

സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കില്ല 
Janayugom Webdesk
തിരുവനന്തപുരം
June 3, 2024 3:39 pm

തൃശൂരില്‍ സുരേഷ്ഗോപി വിജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.കേരളത്തില്‍ ഒരു സീറ്റ് പോലും ബിജെപി വിജയിക്കില്ല. ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നും കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്‍ഡിഎഫിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. 

ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന് ജയരാജന്‍ പറഞ്ഞു.കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാനുള്ള സാധ്യത ഇല്ല. തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന് ജയരാജന്‍ പറഞ്ഞു. അദ്ദേഹം ജനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു.

എന്നാല്‍ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ സിനിമയെ തന്നെ ജനം വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു ജയരാജന്‍ പറഞ്ഞു. താന്‍ ഒരിക്കല്‍ അയാളോട് പറഞ്ഞിട്ടുണ്ട്.‘നിങ്ങളെ നിങ്ങളാക്കിയത് സിനിമയാണ്. ആ കലാരംഗം കൈവിടരുത്. അത് തന്നെയാണ് എപ്പോഴും പറയാനുള്ളത്’- ജയരാജന്‍ പറഞ്ഞു.

Eng­lish Summary:
EP Jayara­jan says LDF will make good progress in Kerala

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.