18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025

ശല്യക്കാരനായ വ്യവഹാരി മാത്യുകുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
May 7, 2024 1:12 pm

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി മാത്യു കുഴല്‍നാടന്റെയും പ്രതിപപക്ഷ നേതാവ് വി ഡി സതീശന്റെയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും മകളെയും ക്രൂരമായി വേട്ടയാടി. കുഴല്‍നാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്. 

തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ലെന്നും ജയരാജന്‍ പറഞ്ഞുകോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു.കവല പ്രസംഗം കോടതിയിൽ തെളിവാകില്ല.ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല.ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ.എംഎൽഎ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിന്‍റെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഇപി ചോദിച്ചു.നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല.യാത്രയെക്കുറിച്ച്പാർട്ടി അറിഞ്ഞിരുന്നു,കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു.ഞങ്ങളെ കുറിച്ച് ഞങ്ങള് തീരുമാനിക്കാം.നിങ്ങളെന്തിനാ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള് ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും.അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല.അതിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു

Eng­lish Summary:
EP Jayara­jan wants the annoy­ing lit­i­gant Math­yukuzhal­nadan to resign as MLA

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.