9 February 2026, Monday

Related news

February 9, 2026
December 30, 2025
October 30, 2025
October 30, 2025
October 19, 2025
October 9, 2025
October 8, 2025
October 7, 2025
July 20, 2025
June 16, 2025

ഇപിഎഫ്ഒ 3.0; ഇനി പിഎഫ് തുക യുപിഐ വഴി പിൻവലിക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2026 6:35 pm

ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക ഇനി യുപിഐ വഴി അതിവേഗം പിൻവലിക്കാം. ഇപിഎഫ്ഒയുടെ പുതിയ സാങ്കേതിക പരിഷ്കരണമായ ‘ഇപിഎഫ്ഒ 3.0’-യുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്. 2026 ഏപ്രിലോടെ ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനസജ്ജമാകും. നിലവിൽ പിഎഫ് തുക പിൻവലിക്കാൻ ഓൺലൈനായി ക്ലെയിം ഫയൽ ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ പണം ബാങ്ക് അക്കൗണ്ടിലെത്തും. യുപിഐ ആപ്പുകൾ വഴി പ്രാരംഭ ഘട്ടത്തിൽ 25,000 രൂപ വരെ നേരിട്ട് പിൻവലിക്കാനാകും. കൂടാതെ എടിഎം കാർഡുകൾ വഴി നേരിട്ട് പണം പിൻവലിക്കാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്.

അക്കൗണ്ടിലെ തുകയുടെ 75 ശതമാനം വരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കുമെങ്കിലും ബാക്കി 25 ശതമാനം തുക അക്കൗണ്ടിൽ നിലനിർത്തണം. ജോലി മാറുമ്പോൾ പിഎഫ് തുക പഴയ അക്കൗണ്ടിൽ നിന്ന് പുതിയ അക്കൗണ്ടിലേക്ക് സ്വയം മാറുന്ന സംവിധാനവും ഇപിഎഫ്ഒ 3.0ൽ ഉണ്ടാകും. പിഎഫ് അക്കൗണ്ടിനെ ഒരു ബാങ്ക് അക്കൗണ്ട് പോലെ ലളിതമായി ഉപയോഗിക്കാൻ വരിക്കാരെ സഹായിക്കുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ ഐടി കമ്പനികളുടെ സഹായത്തോടെയാണ് ഇപിഎഫ്ഒ ഇതിനായുള്ള പുതിയ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ തയ്യാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.