2 May 2024, Thursday

Related news

April 12, 2024
December 2, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 5, 2023
June 30, 2023

എറണാകുളം സെക്സ് റാക്കറ്റ് : പ്രധാന പ്രതി സനീഷ് പിടിയിൽ

Janayugom Webdesk
August 19, 2021 1:01 pm

എറണാകുളം സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്.വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്.

14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്.

വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ അഭിഭാഷക. റെയിൽവേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികൾ പറയുന്നു.വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്. കാസർകോട് സ്വദേശിയായ യുവതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടുണ്ട്.
eng­lish sum­ma­ry; ernaku­lam sex rack­et cul­prit arrested
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.