എഐഎഡിഎംകെയിലെ എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) വിഭാഗം,ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ തങ്ങളുടെ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതിനായി ഫോമുകൾ വിതരണം ചെയ്തു.ഈറോഡ് മണ്ഡലത്തിൽ മുൻ എംഎൽഎ തിരു കെ എസ് തെന്നരസുവിന്റെ സ്ഥാനാർഥിത്വത്തിന് ജനറൽ കൗൺസിൽ അംഗങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനുള്ള ഫോമുകൾ ഇ പിഎസ് വിഭാഗം പ്രചരിപ്പിച്ചു.
മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി തെന്നരസുവിനെ അംഗീകരിക്കുന്ന ഫോമിൽ ജനറൽ കൗൺസിൽ ഒപ്പുവെക്കുമെന്നും അവരുടെ സത്യവാങ്മൂലം എഐഎഡിഎംകെ ആസ്ഥാനത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.എല്ലാ രേഖകളും പ്രസീഡിയം ചെയർമാൻ തമിഴ്മഗൻ ഹുസൈൻ യഥാവിധി ഒപ്പിട്ട് തിങ്കളാഴ്ചയോടെ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമർപ്പിക്കുമെന്നത് ശ്രദ്ധേയമാണ്.
തമിഴ്‌നാട്ടിലെ ഈറോഡ് (ഈസ്റ്റ്) മണ്ഡലത്തിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കാൻ എഐഎഡിഎംകെ പാർട്ടി ജനറൽ കൗൺസിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.ഒ പനീർശെൽവം (ഒപിഎസ്) ഉൾപ്പെടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് അംഗങ്ങൾക്ക് ജനറൽ കൗൺസിലിൽ വോട്ടുചെയ്യാനും ഇത് അനുവദിച്ചു.
2016‑ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ശേഷം എടപ്പാടി പളനിസ്വാമിയുടേയും, ഒ പനീര്‍ശെല്‍വത്തിന്‍റെയും നേതൃത്വത്തില്‍ എഐഎഡിഎംകെ യില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി.
2022 ജൂലൈ 11‑ന് നടന്ന അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടി കെ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
English Summary:
Erode by-election: EPS wing seeks support for KS Thennarasu’s candidature
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.