25 December 2024, Wednesday
KSFE Galaxy Chits Banner 2

കോവിഡിനെ അതിജീവിച്ച് എസ്സെന്‍ഷ്യ വീണ്ടും

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്:
December 8, 2021 9:20 pm

 

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ എസ്സെന്‍ഷ്യ ഇത്തവണയും വൈവിധ്യമാര്‍ന്ന പ്രഭാഷണ പരമ്പരയുമായി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11ന് എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായ എസ്സെന്‍ഷ്യ‑21ന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.  ‘ഹ്യൂമസിനം വൈറല്‍’ എന്ന തലവാചകമാണ് എസ്സന്‍ഷ്യ‑21ന് കൊടുത്തിട്ടുള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രഭാഷകർ എസ്സെന്‍ഷ്യയില്‍ പങ്കെടുക്കും.രാവിലെ 9 മണിക്ക് പരിപാടി തുടങ്ങുന്നത് മെന്‍ഡലിസ്റ്റും മജീഷ്യനുമായ ഫാസില്‍ ബഷീറിന്റെ ഷോയോടെയാണ്. ചന്ദ്രശേഖർ ആർ, ആരിഫ് ഹുസൈൻ, കെ എം ശ്രീകുമാർ, മനുജ മൈത്രി, രവി ചന്ദ്രൻ സി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.