കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുതുടങ്ങി. ഇന്നലെ മാത്രം ഫ്രാന്‍സില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ഫ്രാൻസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെ അധ്യക്ഷതയിൽ യോഗം ചേരാനിരിക്കെയാണ് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനമാണ് കോവിഡ് കേസ് ഉയരാന്‍ കാരണമെന്നാണ് നിഗമനം. കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന ഡെല്‍മിക്രോണിന്റെ സാന്നിധ്യവും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്ത് മൂന്ന് മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക പാസ് അനുവദിക്കും. കഫേകളിലും റസ്റ്റോറന്റുകളിലും മറ്റ് പൊതു ഇടങ്ങളിലും പാസ് നിര്‍ബന്ധമാക്കും. ഫ്രാൻസിലെ പല മേഖലകളും അധിക നിയന്ത്രണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇറ്റലിയിൽ 54,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 144 മരണവും കോവിഡ് മൂലം ഇറ്റലിയിലുണ്ടായി. പോർച്ചുഗലിൽ പതിനായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭൂരിപക്ഷം പേർക്കും ഒമിക്രോണാണ് സ്ഥിരീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ 5700 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം യുറോപ്പിലാകമാനം റദ്ദാക്കിയത്. ഫ്രാൻസിലെ 76.5 ശതമാനം ജനങ്ങളും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ്. 90 ലക്ഷം പേർക്കാണ് ഫ്രാൻസിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,22,546 പേർ മരിക്കുകയും ചെയ്തു.
english summary; Europe tightens controls; One lakh patients daily in France
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.