22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 9, 2024
May 27, 2024
July 12, 2023
October 12, 2022
August 15, 2022
July 24, 2022
July 13, 2022
June 24, 2022

സ്വാതന്ത്ര്യം ഹനിച്ചാല്‍ റോബോട്ടിന് പോലും ദേഷ്യം വരും: മനുഷ്യന്‍ തൊടാന്‍ പോയപ്പോള്‍ റോബോട്ട് കാണിച്ചതുകണ്ടോ?

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2022 6:14 pm

നിര്‍മ്മിത ബുദ്ധിയുള്ള റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങളും അവയുടെ മനുഷ്യരോടുള്ള ഇടപെടലും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സ്വന്തമായോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിവുള്ള ഇലക്ട്രോ- മെക്കാനിക്കല്‍ ഉപകരണമാണ് റോബോട്ടുകള്‍. 

മനുഷ്യനുസമമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന തക്കവണ്ണം റോബോട്ടുകളെ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. അതിനുള്ള ഉദാഹരണമാണ് സോഫിയ ഉള്‍പ്പെടെയുള്ള ഹ്യൂമനോയിഡുകള്‍. അത്തരം ഒരു ഹ്യൂമനോയിഡിന്റെ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മൂക്കില്‍ തൊടുന്നത് റോബോട്ടുകള്‍ക്ക് ഇഷ്ടപ്പെടില്ലെന്നാണ് റോബോട്ടിന്റെ ദൃശ്യം പങ്കുവച്ച് വല അഫ്സര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ചൂണ്ടുവിരല്‍ ഉപയോഗിച്ച് മൂക്കില്‍ തൊടാന്‍ ശ്രമിക്കുന്നയാളിന്റെ കൈപിടിച്ച് മാറ്റുന്നതായും ദൃശ്യങ്ങളില്‍ കാണാം. 

Eng­lish Sum­ma­ry: Even a robot gets angry if it los­es its free­dom: See what the robot did when the human went to touch it?

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.