23 January 2026, Friday

Related news

January 18, 2026
January 8, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 13, 2025
November 23, 2025
November 1, 2025
October 31, 2025

പുതുപ്പള്ളിയിലെ കമ്മ്യൂണിസ്റ്റുകാര്‍ പോലും ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യും; വി ഡി സതീശൻ

Janayugom Webdesk
കോട്ടയം
September 5, 2023 3:20 pm

പുതുപ്പള്ളിയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാര്‍ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാൽ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുക്കാർ വിശ്വസിക്കുന്നുണ്ടെന്നും, ഈ പോക്ക് പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ച്മൂടും എന്ന് അവർ കരുതുന്നെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മൻ ചാണ്ടിയുടെ ഓർമ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വവും കൂടി ചേർന്നപ്പോഴാണ് ഞങ്ങൾ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് പറയുന്നതെന്നും വി ഡി സതീശൻ കൂട്ടിചേർത്തു.

അതേസമയം ഉച്ചയ്ക്ക് 2 മണിവരെ അമ്പത് ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പോൾ ചെയ്ത വോട്ട് : 90572
പുരുഷന്മാർ: 45639,  സ്ത്രീകൾ: 44931, ട്രാൻസ്ജെൻഡർ: 2 എന്നിങ്ങിനെയാണ് .

Eng­lish Sum­ma­ry: Even the Com­mu­nists of Puthu­pal­ly would vote in favor of Chandy Oom­men; VD Satheesan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.