
പാർട്ടിക്കോ പൊലീസിനോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നിട്ടും അയാള്‍ക്കെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മറ്റ് പാര്‍ട്ടിക്കാര്‍ക്ക് ധാർമികത പറയാൻ അവകാശമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തുന്ന കാര്യങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുമെനന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ കർക്കശ്യമായി ഒരു തീരുമാനം എടുക്കുന്നതെന്നും മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരത്തില്‍ നടപടി എടുത്തിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ആരോപണ വിധേയനായി 24 മണിക്കൂറിനുള്ളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ രാജിവച്ചു. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.