പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചെയ്യാമെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിൻറെയും ജൈവവൈവിധ്യ നഷ്ടത്തിൻറെയും വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിൻറെയും കുന്നുകൂടുന്ന മാലിന്യത്തിൻറെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വർദ്ധിച്ച പ്രസക്തിയുണ്ട്.
ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ്.പരിസ്ഥിതി ദിനം ഓർമ്മപ്പെടുത്തലാണ്. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചെയ്യാം
English Summary:Everyone has a responsibility to pass on nature to future generations: CM
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.