23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026

മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്; മൃതദേഹം കോളജ് ലാബില്‍ ഒളിപ്പിച്ചു

Janayugom Webdesk
മെഹ്സാന
May 4, 2023 6:22 pm

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളജില്‍ ഒളിപ്പിച്ച് യുവാവ്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വദസ്മയിലാണ് സംഭവം. ഏപ്രില്‍ 28ന് ഫാര്‍മസി കോളജ് വിദ്യാര്‍ത്ഥിനിയെ അതേ കോളജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്.
ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം യുവതി മറ്റൊരു യുവാവുമായി സൗഹൃദത്തിലായി. 

എന്നാല്‍ മുന്‍ കാമുകി മറ്റൊരാളുമായി സംസാരിക്കുന്നതില്‍ യുവാവ് പ്രകോപിതനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നേരത്തെ വാങ്ങിയ നോട്ടബുക്ക് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കോളജിലേക്ക് വിളിച്ച് വരുത്തിയത്. കൊളജ് ക്യാമ്പസിന്റെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ ഏപ്രില്‍ 29ന് കോളജില്‍ പുതിയതായി നിര്‍മ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായും തുടര്‍ന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു. ഒളിവില്‍ പോയ യുവാവിനെ വല്‍സാദ് ജില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Eng­lish sum­ma­ry: Ex-boyfriend killed girl­friend and The body was hid­den in the col­lege lab­o­ra­to­ry building
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.