27 February 2026, Friday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 20, 2026
February 16, 2026
February 16, 2026
February 16, 2026

മുൻ ഭാര്യയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Janayugom Webdesk
കാർഡിഫ്
January 14, 2026 8:52 am

മുൻ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീലങ്കൻ വംശജനായ തിസാര വെരാഗലേജ് (37) ആണ് മുൻ ഭാര്യ നിരോദ നിവുൻഹെല്ലയെ (32) കൊലപ്പെടുത്തിയതായി സമ്മതിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് കാർഡിഫിലെ റിവർസൈഡിൽ കുത്തേറ്റ നിലയിലാണ് നിരോദയെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് രാവിലെ 7.37ന്  പാരാമെഡിക്കുകൾ എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

താമസിയാതെ കേസിൽ തിസാര വെരാഗലേജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും കൊലപാതക ദിവസം കത്തി കൈവശം വെച്ചിരുന്നതായി പിന്നീട് സമ്മതിച്ചു. ന്യൂപോർട്ട് ക്രൗൺ കോടതിയിൽ ഹാജരാക്കിയ പ്രതി കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. ജഡ്ജി ഡാനിയൽ വില്യംസ് ഫെബ്രുവരി 20ന് വിധി പറയുന്നത് വരെ തിസാര വെറഗലേജിനെ കസ്റ്റഡിയിൽ വിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.