18 December 2025, Thursday

Related news

December 1, 2025
February 15, 2025
January 30, 2025
December 18, 2024
May 30, 2024
April 5, 2024
March 27, 2024
March 18, 2024
March 5, 2024
February 20, 2024

എക്സാലോജിക് : ഷോണ്‍ ജോര്‍ജ്ജ് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഡോ ടി എം തോമസ് ഐസക്ക്

Janayugom Webdesk
തിരുവനന്തപുരം
May 30, 2024 3:42 pm

എക്സാലോജിക് സംബന്ധിച്ച വാര്‍ത്തയും ഷോണ്‍ ജോര്‍ജ്ജിന്റെ വാദവും ഒന്ന് ഗൂഗില്‍ ചെയ്തു നോക്കിയാല്‍ തീരാവുന്ന പ്രശ്നം മാത്രമാണെന്ന് സിപിഐ( എം) സിസി മെമ്പര്‍ ഡോ ടി എം തോമസ് ഐസക്ക് രണ്ടും രണ്ട് കമ്പനികളാണ്. ആരോപണം ഉന്നയിക്കുന്നവർ ആ പ്രസ്തുത കമ്പനിക്ക് മെയിൽ അയച്ചാലും മതിയായിരുന്നു. 

അവരിൽനിന്ന് ഉത്തരം ലഭിക്കുമായിരുന്നു.ആവശ്യമില്ലാതെയാണ് എന്നെയും ഇതിലേക്ക് വലിച്ചിഴച്ചത്. പലരും വികൃതമായ ധാരണകൾ കൊണ്ട് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രാഥമിക പരിശോധന പോലും നടത്താതെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഊഹാപോഹങ്ങൾക്കടിസ്ഥാനമായാണ് വാർത്ത നല്കിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്നതാണ് പ്രധാന വാദം. അത് തീർത്തും വസ്തുതാ വിരുദ്ധം ആണ്.പുതിയ കഥയിൽ എക്സാലോജിക്കിനൊപ്പം എസ് എൻ സി ലാവലിൻ കമ്പനിയെയും കൂട്ടിച്ചേർത്തിട്ടുണ്ട്. ലാവലിൻ കമ്പനി എക്സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് പണം നൽകിയെന്നതാണ് അടുത്ത ആരോപണം.
Eng­lish Summary:
Exa­log­ic : Dr TM Thomas Isaac says Sean George is spread­ing base­less things

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.