22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 28, 2024
November 1, 2024
October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; എസ്എസ‍്എൽസി മാർച്ച് ഒമ്പതിനും , പ്ലസ്ടു മാർച്ച് പത്തിനും ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 12:00 pm

എസ്എസ്എൽസി,ഹയർസെക്കണ്ടറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു.എസ്എസ്എൽസിപരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും.ഹയർസെക്കണ്ടറി പ്ലസ്ടു പരീക്ഷയും വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയുംമാർച്ച്10ന് തുടങ്ങി മാർച്ച് 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

എസ്എസ്എൽസിമാതൃകാപരീക്ഷകൾ2023 ഫെബ്രുവരി 27 ന് ആരംഭിച്ച്മാർച്ച് 3 ന് അവസാനിക്കും.നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.എസ്എസ്എൽസി മുല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും.ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.

രണ്ടാംവർഷഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1നുംവൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്.ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നുംരണ്ടുംവർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.എസ്എസ്എൽസി യ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളും ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളും സജ്ജമാക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും.

Eng­lish Summary:
Exam Dates Announced; SSLC will start on March 9 and Plust­wo on March 10

YOU may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.