18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 6, 2024
December 6, 2024
December 3, 2024
December 1, 2024
December 1, 2024
November 30, 2024
November 29, 2024
November 28, 2024
November 26, 2024

പുഞ്ചക്കൊയ്ത്തിൽ മികച്ച വിളവ്; കുട്ടനാട് ഉണർവിന്റെ പാതയില്‍

ആർ ബാലചന്ദ്രൻ
ആലപ്പുഴ
March 20, 2022 6:38 pm

പാരിസ്ഥിതിക പ്രതിസന്ധികൾക്കിടയിലും കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഉണർവിന്റെ പാതയിലേക്ക്. ഇക്കുറി പുഞ്ചകൊയ്ത്തിൽ മികച്ച വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഇതുവരെ 59,617 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഇത്തവണ 25,680 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി നടത്തിയത്.

സാധാരണ പുഞ്ചകൃഷി വിളവെടുപ്പ് ആദ്യം നടക്കുന്ന തകഴി, ചമ്പക്കുളം കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിൽ തന്നെയാണ് ഈ സീസണിലും കൊയ്ത്ത് നടക്കുന്നത്. ഇതോടൊപ്പം കർഷകരെ സഹായിക്കാൻ നെല്ല് സംഭരണ നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗവും ഒപ്പമുണ്ട്. പ്രളയത്തിന് ശേഷം സംഭവിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം കുട്ടനാട്ടില്‍ മികച്ച രീതിയിൽ നെല്ല് ഉല്പാദനം നടത്താൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം ഉല്പാദനം ഗണ്യമായി ഇടിഞ്ഞത് ഭക്ഷ്യ സുരക്ഷക്ക് പോലും ഒരു ഘട്ടത്തിൽ ഭീഷണിയായി മാറിയിരുന്നു. ഇക്കൊല്ലം അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പുകളാണ് കർഷകരുടെ ഭാഗത്തുനിന്നും നടത്തിവരുന്നത്. സർക്കാർ നിരോധിത പട്ടികയിൽപ്പെടുത്തിയിരിക്കുന്ന കള‑കീടനാശിനികൾ പരമാവധി ഒഴിവാക്കിയായിരുന്നു കൃഷി ചെയ്തത്.

തകഴിയിൽ മാത്രം 64 പാടശേഖരങ്ങളുണ്ട്. തകഴിയിൽ 320 ഏക്കർ വരുന്ന അയ്വേലിക്കാട് ദേവസ്വം വരമ്പിനകം പാടത്ത് 19 കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്. കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്ത ഒരു സാഹചര്യവും ഇല്ലെന്ന് കർഷകരും പറയുന്നു. വിളവെടുപ്പ് സുഗമമായി നടത്തുന്നതിന് കൃഷിവകുപ്പും സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. വേനൽ മഴ കൂടുതൽ ശക്തമാകുന്നതിന് മുൻപ് തന്നെ കൊയ്ത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഏകദേശം നാല് ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് കർഷകരുടെ കണക്ക്കുട്ടൽ. അതേസമയം, കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയുന്നതിന് 140 കോടി രൂപയാണ് ബജറ്റിൽ സംസ്ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. കാർഷിക പുരോഗതിക്ക് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിച്ച് വരുകയാണ്. പാടശേഖരങ്ങളുടെ മടവീഴ്ച അടക്കമുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക, ബണ്ടുകളുടെ പുനർനിർമ്മാണം ഉറപ്പ് വരുത്തുക തുടങ്ങിയ പ്രശ്നങ്ങൾ ഇനിയും നിലനിൽക്കുന്നുണ്ട്.

eng­lish sum­ma­ry; Excel­lent yield in pad­dy cultivation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.