8 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 9, 2024
September 17, 2024
September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 16, 2024
March 15, 2024

റേഷൻ കാർഡിനായി അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ്; പരാതി പരിശോധിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Janayugom Webdesk
മലപ്പുറം
January 6, 2022 10:08 pm

റേഷൻ കാർഡിനായി അക്ഷയ കേന്ദ്രങ്ങൾ അമിത ഫീസ് വാങ്ങുന്നതായുള്ള പരാതി പരിശോധിക്കുമെന്നും റേഷൻ കടകളോടനുബന്ധിച്ച് പഞ്ചായത്തിൽ ഒന്നുവീതം സേവന കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. താത്ക്കാലികമായി റദ്ദാക്കിയ റേഷൻകടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി മലപ്പുറം കളക്ടറേറ്റിൽ നടത്തിയ ഫയൽ തീർപ്പാക്കൽ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിതരണരംഗത്ത് ഒരു വർഷത്തിനുള്ളിൽ സമഗ്രമാറ്റമുണ്ടാക്കും. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ആയിരം റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്നതിനായി നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതു നല്ലനിലയിൽ തുടരും. റേഷൻവ്യാപാരികൾ സർക്കാരിന്റെ ഭാഗമാണെന്നും അവർക്കെല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കിയ മന്ത്രി വ്യാപാരികളോട് ഉദ്യോഗസ്ഥർ വൈരാഗ്യബുദ്ധിയോടെ പെരുമാറരുതെന്നും ഓർമ്മിപ്പിച്ചു. സിവിൽ സപ്ലൈസ് ഓഫീസുകളും റേഷൻ കടകളും കാലത്തിനൊത്ത് പരിഷ്കരിച്ചും റേഷൻ കാർഡുകൾ കുറ്റമറ്റതാക്കിയും ഏറ്റവും മെച്ചപ്പെട്ട സേവനം ലഭിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാൻ നടപടികളാരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് ഓഫീസുകളെ ഫെബ്രുവരിയോടെ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ സ്റ്റോക്ക് വരുന്നതോടെ അമ്പത് ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷൻ കടകളിൽ ലഭ്യമാക്കും. മുൻഗണനവിഭാഗത്തിലുള്ള റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും അർഹരായവർക്കെല്ലാം ആനുകൂല്യം ഉറപ്പാക്കാനും റേഷൻവ്യാപാരികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ കൂടെ ഇടപെടലുണ്ടാകണം. ജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിൽ തന്നെ സമയബന്ധിതമായി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Exces­sive fees at Akshaya Cen­ters for ration cards; Min­is­ter GR Anil said that the com­plaint will be examined

You may like this video also

TOP NEWS

November 8, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.