
ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ സർവേ. 130 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പല എക്സിറ്റ് പോൾ സർവേകളും പ്രവവചിക്കുന്നത്. എൻഡിഎ 133 സീറ്റുമുതൽ 159 സീറ്റുവരെ നേടുമെന്നാണ് പീപ്പിൾ പൾസ് സർവെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 75 മുതൽ 101 സീറ്റുവരെ നേടുമെന്നും ജെഎസ്പി 0–5 വരെ സീറ്റുനേടുമെന്നും സർവെ പ്രവചിക്കുന്നു. ടൈംസ് നൗ-ജെവിസി സർവെ പ്രകാരം, എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം.
എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം. ഇന്ത്യ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
മാട്രിസ് പ്രവചനപ്രകാരം, 147 മുതൽ 167 സീറ്റുവരെ നേടു. ഇന്ത്യ സഖ്യം 70 മുതൽ 90 സീറ്റുകൾ വരെ നേടും. മറ്റുള്ളവർ മൂന്ന് സീറ്റുവരെ നേടുമെന്നാണ് പ്രവചനം.
ബിഹാറിൽ രണ്ടാംഘട്ടത്തിൽ 122 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ 64.14 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.