17 December 2025, Wednesday

Related news

December 5, 2025
November 5, 2025
November 1, 2025
November 1, 2025
September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025

മറുനാടന്‍ പൂക്കള്‍ പടിയ്ക്കുപുറത്ത്; ഓണത്തിന് ‘നാട്ടുപൂക്കള്‍’ ഒരുങ്ങുന്നു

അനില്‍കുമാര്‍ ഒഞ്ചിയം
 കോഴിക്കോട്
June 28, 2023 8:32 am

മറുനാടന്‍ പൂക്കള്‍കൊണ്ട് ഓണപ്പൂക്കളമൊരുക്കുന്ന മലയാളികളുടെ ശീലത്തിന് മാറ്റമുണ്ടാക്കാനൊരുങ്ങി കാര്‍ഷിക കൂട്ടായ്മകള്‍. ഓണപ്പൂക്കളം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലിയിലെ വിവിധ കാര്‍ഷിക കൂട്ടായ്മകളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമാണ് വന്‍തോതില്‍ പുഷ്പക്കൃഷി നടത്തുന്നത്. വിവിധ ഗ്രാമപഞ്ചായത്തുകളുടേയും കൃഷിഭവനുകളുടേയും സഹകരണത്തോടെയാണ് മിക്കയിടങ്ങളിലും കൃഷി ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് താലൂക്കിലെ മാവൂര്‍, കൊയിലാണ്ടി താലൂക്കിലെ നടുവണ്ണൂര്‍, വടകര താലൂക്കിലെ ഏറാമല, ഒഞ്ചിയം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്താണ് പുഷ്പക്കൃഷി ആരംഭിച്ചിട്ടുള്ളത്. വിവിധ സന്നദ്ധ സംഘടനകളുടേയും സ്വകാര്യ വ്യക്തികളുടേയുമെല്ലാം നേതൃത്വത്തിലും ജില്ലയില്‍ കൃഷി നടത്തുന്നുണ്ട്. മാവൂർ ഗ്രാമപഞ്ചായത്തിലെ കൈത്തൂട്ടി മുക്കിൽ പരുത്തിപ്പാറ മലയ്ക്കുമുകളിലെ അഞ്ച് ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലിപ്പൂക്കൃഷി ആരംഭിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കൃഷി ഭവൻ, കുടുംബശ്രീ, മാവൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടേയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. നടുവണ്ണൂര്‍ തെക്കയില്‍ പാടശേഖരത്ത് രണ്ട് ഏക്കറിലാണ് ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷി ചെയ്യുന്നത്. ഒഞ്ചിയത്തും ഏറാമലയിലുമായി ആറ് ഏക്കറില്‍പ്പരം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ മുഖേനയാണ് കൃഷിക്കാവശ്യമായ തൈകള്‍ ലഭ്യമാക്കുന്നത്. അത്യുല്പാദനശേഷിയുള്ള ചെണ്ടുമല്ലി വിത്തുകൾ ശേഖരിച്ചാണ് തൈകൾ ഉല്പാദിപ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിപ്രകാരമാണ് വിവിധ കൃഷി ഭവനുകള്‍ മുഖേന കൃഷി നടത്തുന്നത്. കൃഷിക്കാര്‍ ഗുണഭോക്തൃ വിഹിതം അടയ്ക്കുകയും വേണം. ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒന്നര മാസം മുതല്‍ രണ്ടു മാസംവരെയാണ് ചെണ്ടുമല്ലികള്‍ പൂവിടാന്‍ വേണ്ട സമയം. അതിനാല്‍ ജൂണ്‍ അവസാനത്തോടെത്തന്നെ പലയിടത്തും കൃഷി ആരംഭിച്ചിട്ടുണ്ട്. ചില സംഘടനകളും കാര്‍ഷിക കൂട്ടായ്മകളും തമിഴ‌്നാട്, കര്‍ണാടക, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിത്തുകളെത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. വിപണിയിലെ പൂക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതോടൊപ്പം കീടനാശിനികളുടെ അത്രിപ്രസരമുള്ള പൂക്കളെ ഒഴിവാക്കുക എന്നതും ഇതിലൂടെ സാധ്യമാകുമെന്ന് പ്രമുഖ ജൈവകര്‍ഷകന്‍ കണ്ണമ്പ്രത്ത് പത്മനാഭന്‍ സാക്ഷ്യപ്പെടുത്തുന്നു.

eng­lish summary;Exotic flow­ers out­side the steps; ‘Native flow­ers’ are ready for Onam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.