24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

കോവിഡ് മഹാമാരിയില്‍ ദുരിതക്കയത്തില്‍ പ്രവാസികള്‍

ഡാലിയ ജേക്കബ്
ആലപ്പുഴ
January 28, 2022 8:54 am

കോവിഡ് മഹാമാരിമൂലം ദുരിതക്കയത്തില്‍ പ്രവാസികള്‍. കോവി‍ഡ് മൂന്നാംതരംഗത്തിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും രോഗികൾ കൂടുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാവും. കോവിഡ് പ്രതിസന്ധിമൂലം വിദേശങ്ങളിൽ ജോലി നഷ്ടമായവരും യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽനിന്ന് മടങ്ങിപ്പോകാൻ കഴിയാത്തവരുമേറെയാണ്. ഘട്ടങ്ങളായുള്ള കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പേർ പ്രവാസ ജീവിതം അവസാനിപ്പിച്ചു. രണ്ട് വർഷത്തിനുള്ളിൽ പാസ്പോർട്ട് അപേക്ഷകളിലും പുതുക്കലിലും ഉണ്ടായ ഇടിവ് വിദേശ യാത്ര കുറഞ്ഞതിന്റെ സൂചനയാണ്. 

2019ൽ ശരാശരി ഒരു കോടിക്ക് മുകളിലായിരുന്നു രാജ്യത്തെ പാസ്പോർട്ട് അപേക്ഷ. 2020ൽ 54 ലക്ഷവും 2021ൽ 65 ലക്ഷവുമായി. ഗൾഫ് നാടുകളിലെ സ്വദേശിവല്‍ക്കരണവും തിരിച്ചടിയ്ക്ക് കാരണമായി. 16.6 ലക്ഷം മലയാളി പ്രവാസികളാണ് തൊഴിൽ ഉപേക്ഷിച്ചും നഷ്ടപ്പെട്ടും മടങ്ങിയത്. സൗജന്യമായി ഇഖാമയും റീ എൻട്രിയും പുതുക്കുന്നത് സൗദി അറേബ്യ ഈ മാസത്തോടെ അവസാനിപ്പിച്ചേക്കും. 

സൗദി ഉൾപ്പെടെ ഗൾഫ് നാടുകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നുണ്ടെങ്കിലും ഒമാനിൽ നിയന്ത്രണം കടുപ്പിക്കുകയാണ്. ഗൾഫ് നാടുകളിൽ നിന്നുള്ള വരുമാനം കുറയുന്നത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാവും. നിലവിലെ ജോലി പോലും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. തിരിച്ചെത്തിയ പലർക്കും കേരളത്തിൽ തൊഴിൽ കണ്ടെത്താനും കഴിഞ്ഞില്ല. ഭവന വായ്പയടക്കം മുടങ്ങി ജപ്തി ഭീഷണിയിലായവരാണ് ഏറെയും. വീടുപണി പാതിവഴിയിൽ മുടങ്ങിയവരും കുറവല്ല.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയവർ പുതിയ ജീവിതമാർഗങ്ങൾക്കായി ബാങ്കുകളിൽനിന്ന് വായ്പകളെടുത്തിരുന്നു. ഇപ്പോൾ ഇതുപോലും മടക്കിയടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഏറെപ്പേരും. 

വിദേശത്തുനിന്ന് മടങ്ങിയെത്തിയവരിലധികവും ദാരിദ്രരേഖയക്ക് താഴെയാണെന്ന് പഠനങ്ങളും വെളിപ്പെടുത്തുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിനുവേണ്ടി തലസ്ഥാനത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധർ നടത്തിയ സർവേയിൽ വിദേശത്തുനിന്ന് മടങ്ങിയത്തെിയ 51 ശതമാനം പേർക്കും സ്വന്തമായി കിടപ്പാടമില്ലാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സംരംഭങ്ങൾ തുടങ്ങുന്നത് വലിയ ബാദ്ധ്യതയാകുമോയെന്ന ആശങ്കയും നാട്ടിലെത്തിയവർക്കുണ്ട്. 

ENGLISH SUMMARY:Expatriates in dis­tress in the covid epidemic
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.