കേസില്‍ മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ സഹോദരൻ വിജിത്ത്. കഴിഞ്ഞ പതിനൊന്നു മാസക്കാലം സമ്മര്‍ദ്ദത്തിന്റെ നാളുകളായിരുന്നു. മികച്ച രീതിയിലുള്ള അന്വേഷണമാണ് ഐജി ഹർഷിത അട്ടല്ലൂരി, ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജിന്റെ പരിചയസമ്പന്നതയും കേസിന് സഹായകരമായി. സാധാരണക്കാർക്ക് കോടതിയിലുള്ള വിശ്വാസം വിധിയിലൂടെ വർധിക്കുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.