23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 31, 2024
November 18, 2023
September 23, 2023
May 17, 2023
March 8, 2023
January 31, 2023
July 5, 2022
July 4, 2022
May 31, 2022
December 6, 2021

പുകവലി മുറികൾ നീക്കം ചെയ്യണമെന്ന് വിദഗ്ധർ

Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2023 10:41 pm

പുകവലി വിരുദ്ധ ദിനാചരണത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ നിയുക്ത പുകവലി മുറികൾ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് വിദഗ്‌ധർ. ഡോക്ടർമാര്‍, കാൻസർ ബാധിത, ഹോട്ടൽ അസോസിയേഷനുകള്‍ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ 100 ശതമാനം പുകവലിരഹിതമാക്കാൻ പുകവലി പ്രദേശങ്ങൾ അനുവദിക്കുന്ന വ്യവസ്ഥ ഉടൻ നീക്കം ചെയ്യണമെന്ന് മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയർ ചെയർമാൻ ഡോ. ഹരിത് ചതുർവേദി പറഞ്ഞു. 2003ലെ നിയമപ്രകാരം പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലി മുറി അനുവദിക്കുന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് (268 ദശലക്ഷം). ഇവരിൽ 1.2 ദശലക്ഷമെങ്കിലും ഓരോ വർഷവും പുകയില സംബന്ധമായ രോഗങ്ങളാൽ മരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കാൻസറുകളിൽ 27 ശതമാനവും പുകയില ഉപയോഗം മൂലമാണ്. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ചെലവ് 1.82 ലക്ഷം കോടി രൂപയാണ്, ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 1.8 ശതമാനം വരും. 

Eng­lish Sum­ma­ry: Experts call for removal of smok­ing rooms

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.