11 February 2026, Wednesday

Related news

February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 3, 2026
February 2, 2026
February 2, 2026
January 31, 2026
January 31, 2026
January 26, 2026

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജില്ലാ ചെയര്‍മാന്‍ രാജിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
April 6, 2024 12:58 pm

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡന്റും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ സജിമഞ്ഞക്കടമ്പന്‍ രണ്ടു സ്ഥാനങ്ങളും രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലും, യുഡിഎഫിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

കടുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫ് എംഎൽഎ നിരന്തരം അപമാനിക്കുന്നതായും മോൻസ് ജോസഫിന്റെ അഹന്തമൂലവുമാണ് രാജിവെയ്ക്കുന്നതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.പാർടിയിൽ ചെയർമാൻ പി ജെ ജോസഫിന് മുകളിലാണ് മോൻസ് ജോസഫ്.പി ജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കേരള കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും പറഞ്ഞു.സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിന് പോലും പങ്കെടുപ്പിച്ചില്ല. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

Eng­lish Summary:
Explo­sion in Kot­tayam UDF; The dis­trict chair­man resigned

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.