27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി : രാഷ്ട്രീയ സമാജ് പക്ഷം മുന്നണി വിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2024 12:23 pm

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി.ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷം മുന്നണി വിട്ടു. ധന്‍ഗര്‍ സമുദായത്തില്‍ സ്വാധീനമുള്ള ഈ പാര്‍ട്ടിയുടെ നീക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് തിരിച്ചടിയാകും.സഖ്യം വിട്ട പാര്‍ട്ടി സ്ഥാപകന്‍ മഹാദേവ് ജന്‍കര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പര്‍ഫാനിയില്‍ നിന്നും മത്സരിച്ച ജന്‍കര്‍ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നാല്‍പത് സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ മഹായുതി നേതാക്കള്‍ അതിന് തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനാല്‍ ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ധന്‍ഗര്‍ വിഭാഗത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊള്ളാത്തതിനാല്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടയന്മാരുടെ വിഭാഗമാണ് ധന്‍കര്‍. മഹാരാഷ്ട്ര കൂടാതെ ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലടക്കമുള്ള വിഭാഗമാണിവര്‍.2011ലെ സെന്‍സസ് പ്രകാരം 1.08 കോടിയാണ് മഹാരാഷ്ട്രയിലെ ഇവരുടെ ജനസംഖ്യ.

അസംബ്ലി തെരഞ്ഞെടുപ്പില്‍ 35 മണ്ഡലങ്ങളിലോളം വലിയ സ്വാധീനമുള്ള വിഭാഗമാണിവര്‍. അതുപോലെ, ജന്‍കറിന്റെ പാര്‍ട്ടി സര്‍ക്കാര്‍ വിരുദ്ധ ധന്‍ഗര്‍ വോട്ടുകള്‍ ഭിന്നിപ്പിച്ചേക്കാം,അത് മഹാരാഷ്ട്ര വികാസ് അഘാഡിയെ (എംവിഎ) ബാധിച്ചേക്കാം. ജന്‍കറിന്റെ പാര്‍ട്ടിയില്‍ നിന്നും പ്രധാന നേതാവായ രാജബോ ഫദ് ശരദ് പവാര്‍ നയിക്കുന്ന എന്‍സിപിയില്‍ ചേര്‍ന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.