തുര്‍ക്കിയിലെ തിരക്കേറിയ ഇസ്‌താംബൂളിലെ തെരുവില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പ്രസിദ്ധമായ ഇസ്തിക്ലാല്‍ ഷോപ്പിങ് സ്ട്രീറ്റില്‍ ആണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സുരക്ഷാ സേനയും അത്യാഹിത വിഭാഗ സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സ്‌ഫോടനസ്ഥലത്തെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദസഞ്ചാരികളും സ്ട്രീറ്റിലുണ്ടായിരുന്നു. ചാവേര്‍ ബോംബ് സ്‌ഫോടനമാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല എന്നുമാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനം നടന്ന് ഒരു മണിക്കൂറിന് ശേഷം റേഡിയോ ആന്റ് ടെലിവിഷന്‍ റെഗുലേറ്റർ പ്രക്ഷേപണ നിരോധനം ഏർപ്പെടുത്തി.
English Summary:Explosion in Turkey: Six dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.