
പുൽപ്പള്ളിയിലെ തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡൻ്റായ എം എസ് അനീഷിനായാണ് പുൽപ്പള്ളി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തങ്കച്ചൻ്റെ വീട്ടിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവെച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവരുന്ന പ്രധാനികളിൽ ഒരാളാണ് അനീഷ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആയുധങ്ങൾ കൊണ്ടുവച്ചതിന് പിന്നിലെ ലക്ഷ്യമെന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.