24 January 2026, Saturday

Related news

January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 24, 2025
November 29, 2025
November 10, 2025
October 18, 2025
October 4, 2025
September 25, 2025

ഉക്രെയ്നിലേക്കുള്ള ധാന്യക്കപ്പലിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: എഫ്എസ്ബി

Janayugom Webdesk
മോസ്കോ
July 24, 2023 9:15 pm

തുര്‍ക്കിയില്‍ നിന്ന് റഷ്യയിലേ റൂസ്റ്റോവ് തുറമുഖത്തേക്ക് ധാന്യങ്ങള്‍ ശേഖരിക്കാനെത്തിയ കപ്പലില്‍ സ്ഫോടക വസ്തുക്കളുടെ അംശം കണ്ടെത്തിയതായി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി). മേയ് മാസത്തില്‍ കപ്പല്‍ ഉക്രെയ‍്ന്‍ തുറമുഖമായ കിലിയയില്‍ നങ്കൂരമിട്ടിരുന്നുവെന്നും സ്പോടകവസ്തുക്കള്‍ ഉക്രെയ‍്നിലേക്കെത്തിക്കാന്‍ കപ്പല്‍ ഉപയോഗിച്ചിരിക്കാമെന്നും എഫ്എസ്ബി പറഞ്ഞു. ഈ മാസം ആദ്യം തുർക്കി തുറമുഖമായ തുസ്‌ലയിൽ വച്ച് കപ്പലിന്റെ പേര് മാറ്റുകയും ഉക്രെയ‍്നിയന്‍ പൗരന്മാരടങ്ങുന്ന ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ വിദേശ സിവിലിയൻ കപ്പൽ ഉപയോഗിച്ച് ഉക്രെയ്നിന്റെ പ്രദേശത്തേക്ക് സ്ഫോടകവസ്തുക്കൾ എത്തിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കാമെന്നാണ് എഫ്എസ്ബി ആരോപിക്കുന്നത്. കെർച്ച് കടലിടുക്കിൽ പരിശോധന നടത്തിയ കപ്പലിന്റെ തുടര്‍യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കരിങ്കടൽ തുറമുഖങ്ങളിൽ നിന്ന് ഉക്രെയ്നെ ധാന്യം കയറ്റുമതി അനുവദിക്കുന്ന കരാറിൽ നിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെയാണ് സംഭവം.

Eng­lish sum­ma­ry; Explo­sives found on grain ship to Ukraine: FSB
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.