19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023

ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നത് ജീവനുകള്‍ നഷ്ടപ്പെടുന്നതിനേക്കാളും വലുതല്ലെന്ന് വിദേശകാര്യ മന്ത്രി

Janayugom Webdesk
വാഷിംഗ്ടണ്‍
September 26, 2022 1:34 pm

മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതിനേക്കാളും വലുതാണ് ഇന്റര്‍നെറ്റ് കട്ടാക്കുന്നതെന്നാണ് ഇപ്പോള്‍ പാടിനടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നതിനെയും കശ്മീരിലെ ഇടപെടലും ന്യായീകരിച്ച് സംസാരിച്ചത്. കശ്മീരിലെ ഭൂരിപക്ഷാഭിപ്രായമായിരുന്നു ഭരണഘടനാപരമായവിടെ നടപ്പാക്കിയതെന്നവകാശപ്പെട്ട ജയശങ്കര്‍ ഇന്റര്‍നെറ്റ് കട്ടാക്കുന്നത് ജീവന്‍ നഷ്ടമാകുന്നതിനേക്കാള്‍ വലിയ അപകടമാണെന്ന് പറയുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തിയെങ്കില്‍ താനെന്തുപറയാനെന്നും ചോദിച്ചു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ മുന്‍നിര മാധ്യമങ്ങള്‍ ഇന്ത്യയെ പക്ഷപാതപരമായാണ് ലോകത്തിനുമുന്നിലവതരിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ആരോപണമുന്നയിച്ചു. ഇന്ത്യക്കുള്ളില്‍ നിന്നും രാജ്യവിരുദ്ധ ശക്തികള്‍ക്ക് വളര്‍ന്നുവരാനാകുന്നില്ല, രാജ്യത്തിനകത്തു നിന്നും തോല്‍വിയേറ്റുവാങ്ങിയ അത്തരക്കാരാണ് പുറത്തു നിന്നും ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായരൂപീകരണത്തില്‍ കൈകടത്തുന്നത്. തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരും രൂപീകരണക്കാരും എന്ന് വിശ്വസിക്കുന്നചിലരുണ്ട്, അവര്‍ക്ക് രാജ്യത്ത് സ്ഥാനമാനങ്ങള്‍ നഷ്ടമാകുമ്പോള്‍ പുറത്തുപോയി രാജ്യത്തെകുറിച്ച് അഭിപ്രായരൂപീകരണത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; Exter­nal Affairs Min­is­ter jus­ti­fies inter­net cut and inter­fer­ence in Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.