3 March 2026, Tuesday

Related news

February 26, 2026
February 22, 2026
February 13, 2026
January 31, 2026
January 21, 2026
January 21, 2026
January 12, 2026
January 3, 2026
January 3, 2026
December 21, 2025

റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയെടുത്തു; മൂന്ന് പേർ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
April 5, 2025 4:03 pm

കൊച്ചിയിൽ റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഷെയർ ട്രേഡിങ് വഴി അമിത ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയം. മുൻ ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്ന് 90 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി മുഹമ്മദ് ഷാ, മുഹമ്മദ് ഷാർജിൽ, മിർഷാദ് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ 1, 2 പ്രതികൾ ഒളിവിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.