9 January 2026, Friday

Related news

November 15, 2025
November 2, 2025
September 27, 2025
August 17, 2025
August 16, 2025
July 23, 2025
July 19, 2025
May 28, 2025
May 19, 2025
April 1, 2025

കനത്ത ചൂടും ഉഷ്ണക്കാറ്റും; കെഎസ്ഇബി പ്രത്യേകം കൺ‍ട്രോൾ‍ റൂം തുറന്നു

Janayugom Webdesk
തിരുവനന്തപുരം
May 4, 2024 9:26 pm

സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടർന്ന് വൈദ്യുതി മേഖലക്കുണ്ടാകുന്ന തടസം പരിഹരിക്കുന്നതിനും സ്ഥിതിഗതികൾ‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെഎസ്ഇബി പ്രത്യേകം കൺ‍ട്രോൾ‍ റൂം സംവിധാനം ഏർ‍പ്പെടുത്തി.
ഫീഡറുകളിലെ ഓവർ‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങളുടെ ഏകോപനം ലക്ഷ്യമാക്കിയാണ് കൺ‍ട്രോൾ‍ റൂം പ്രവർ‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺ‍ട്രോൾ‍ റൂം സംവിധാനം.

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിർത്തുക എന്നത് ലക്ഷ്യമാക്കിയാണ് കൺ‍ട്രോൾ റൂം പ്രവർത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച് സെന്റർ‍ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥൻമാരാണ് കൺ‍ട്രോൾ റൂമിലുള്ളത്. 

അവശ്യസന്ദർ‍ഭങ്ങളിൽ‍ തൽസമയം വേണ്ട തീരുമാനമെടുക്കുവാൻ‍ കൺ‍ട്രോൾ‍ റൂമിന് സാധിക്കും. വിവിധ പ്രദേശങ്ങൾ‍ വൈദ്യുതിയുടെ ലോഡ് മാനേജ്മെന്റ് നടത്തുന്നതിനും ഓരോ ദിവസത്തെ ലോഡ് വിലയിരുത്തുന്നതിനും കൺ‍ട്രോൾ‍ റൂമിന് കഴിയും. നിലവിലെ സ്ഥിതിഗതികൾ‍ നിയന്ത്രണാധീനമാകുന്നതുവരെ കൺ‍ട്രോൾ‍ റൂം സംവിധാനം തുടരാനാണ് തീരുമാനം. 

Eng­lish Summary:Extreme heat and hot winds; KSEB has opened a sep­a­rate con­trol room
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.