ഏഴംകുളം ക്ഷേത്രത്തിലെ തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ അമ്മയും, കുഞ്ഞും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍, കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേര്‍ത്തു.
ജെ ജെ ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൂക്കവില്ലിലെ തൂക്കുകാരനെ നേരത്തെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്ന് എഫ്ഐആറില്‍ പറയുന്നു.
എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാള്‍ പൊക്കത്തില്‍ നിന്ന് വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
English Summary:
Ezhakulam temple baby fell and injured during weighing: Mother and temple officials accused
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.