മിഥുൻ മാനുവേലിന്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കാൻ വരുന്നു.അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രമുഖ നിർമ്മാതാവ് സോഫിയ പോൾ നിർവ്വഹിച്ചു.
ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെ സോഫിയ പോൾ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി. ഒരു പാട് അർത്ഥ തലങ്ങൾ ഉള്ള ഒരു പോസ്റ്ററാണ് ചിത്രത്തിൻ്റേതെന്ന് പ്രമുഖ സിനിമാപ്രവർത്തകർ അഭിപ്രായപ്പെട്ടു. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്. സജിത മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നീ മൂന്ന് നായികമാർ മാറ്റുരയ്ക്കുന്നു എന്നതും പ്രത്യേകതയാണ്.
അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ് “എന്ന ചിത്രത്തിൻ്റെ ഡി.ഒ.പി — റെജിൻ സാൻ്റോ ‚സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ് ‚എഡിറ്റർ — മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ ‑രാജശ്രീ സി.വി,ഗാനങ്ങൾ — ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ ‚സംഗീതം — മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബി.ജി.എം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ ‚ആർട്ട് — സുജിത്ത് ആചാര്യ, മേക്കപ്പ് — ഷൈൻ നെല്ലൻകര, പ്രിൻസ് പൊന്നാനി, കോസ്റ്റ്യൂം ‑റീന ബിനോയ്, വി എഫ് എക്സ്-ശ്രീനാഥ് മലയത്ത്, സൗണ്ട് എഫക്ട്, ഫൈനൽ മിക്സ് ‑കരുൺ പ്രസാദ്, സൗണ്ട് ബ്രാവെറി, ഡി.ഐ‑സൈലാസ് ജോസ്, സ്റ്റിൽ — കാഞ്ചൻ, റാഹിസ് റോബിൻസ്, ബിനീഷ് എൻ.വി, പോസ്റ്റർ ഡിസൈൻ — ഷിബിൻ സി. ബാബു,പി.ആർ.ഒ- അയ്മനം സാജൻ. അനീഷ് ഗോവിന്ദ്, ടിറ്റോ വിൽസൺ, പി.എൻ.സണ്ണി, ജൻസൻ ആലപ്പാട്ട്, രാജ് മോഹൻ, സജിതാ മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നിവരോടൊപ്പം പ്രമുഖ തമിഴ് ‚മലയാളം താരങ്ങളും അഭിനയിക്കുന്നു.
English Summary;“ezham pathira 7TH Midnight”; The title launch was done by Sophia Paul
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.