22 January 2026, Thursday

Related news

January 18, 2026
January 5, 2026
November 24, 2025
November 9, 2025
June 8, 2025
May 15, 2025
February 12, 2025
October 11, 2024
September 10, 2024
September 1, 2024

‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി

Janayugom Webdesk
June 20, 2023 4:11 pm

ഫേഷ്യല്‍ ചെയ്തതിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈയിലാണ് സംഭവം. ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്ത് പൊള്ളലേറ്റെന്നാണ് യുവതി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.അന്ധേരിയിലെ ഒരു സലൂണില്‍ നിന്ന് ജൂണ്‍ 17നാണ് യുവതി ഫേഷ്യല്‍ ചെയ്തത്. 17,500 രൂപയുടെ ഹൈഡ്രാ ഫേഷ്യലാണ് ഇവര്‍ ചെയ്തത്. ഫേഷ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍മത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ലെന്ന് യുവതി പറയുന്നു. അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി നല്‍കിയതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.പൊള്ളലേറ്റതിന് പിന്നാലെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മുഖത്തെ പാടുകള്‍ മാറ്റാന്‍ പ്രയാസമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുവതി സലൂണിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

eng­lish summary;₹17K luxe facial burns woman’s face; salon own­er booked

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.