18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
February 15, 2025
February 8, 2025
January 22, 2025
October 3, 2024
July 13, 2024
August 21, 2023
July 6, 2023
February 22, 2023
January 30, 2023

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം യാനിക് സിന്നറിന് വിലക്ക്

Janayugom Webdesk
റോം
February 15, 2025 6:44 pm

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ ടെന്നിസ് താരം യാനിക് സിന്നറിന് മൂന്ന് മാസം വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ രണ്ട് ടെസ്റ്റുകളിലാണ് സിന്നര്‍ പരാജയപ്പെട്ടത്. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് സിന്നറിന്റെ വിലക്കിന്റെ സമയം. ഫിസിയോ തെറപ്പിസ്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്നാണ് സിന്നര്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമായ ഉത്തേജക വിരുദ്ധ ഏജന്‍സി കടുത്ത നടപടികള്‍ സ്വീകരിച്ചില്ല. സിന്നറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി 2024 ലെ തീരുമാനത്തിനെതിരെ വാഡ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷം വരെ വിലക്ക് വേണമെന്ന് വാഡ വാധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.