22 January 2026, Thursday

റോ​ഡ​രി​കി​ലെ മ​രം വെ​ട്ടി​മാ​റ്റാ​ത്ത​ത് 
അ​പ​ക​ട​ ഭീഷണിയാകുന്നു

Janayugom Webdesk
അരൂര്‍
July 20, 2023 11:40 am

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ദേ​ശീ​യ​പാ​ത പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടും റോ​ഡ​രി​കി​ലെ മ​രം വെ​ട്ടി​മാ​റ്റാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ ജംഗ്ഷ​നി​ലാ​ണ് ബാ​രി​ക്ക​ഡ്​ വെ​ച്ച് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. മീ​ഡി​യ​നിൽ​ നി​ന്ന് മൂ​ന്നു​മീ​റ്റ​ർ ര​ണ്ടു​വ​ശ​ത്തേ​ക്കും സ്ഥ​ലം എ​ടു​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ര​ണ്ടു​വ​രി​പ്പാ​ത​യു​ടെ ഒ​രു വ​രി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​റ്റ​വ​രി പാ​ത​യാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ മ​റ്റു ത​ട​സ്സ​ങ്ങ​ളെ​ല്ലാം ഒഴിവാക്കേണ്ടതാണ്.

എ​ര​മ​ല്ലൂ​ർ സെ​ന്റ് ജൂ​ഡ് പ​ള്ളി​ക്ക് മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ച് റോ​ഡ് പ​രി​മി​ത​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ള്ള വൃ​ക്ഷ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​ക്ക്​ വീ​തി കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ക​രാ​ർ ക​മ്പ​നി​യോ അ​ധി​കൃ​ത​രോ ജി​ല്ല ഭ​ര​ണ​കൂ​ട​മോ പ്ര​തി​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഉ​ണ്ടെ​ന്നി​രി​ക്കെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ റോ​ഡ​രി​കി​ൽ കു​റ​ച്ചു​കൂ​ടി വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആവശ്യം.

Eng­lish Sum­ma­ry: Fail­ure to cut down trees in Rod­er­ick pos­es a threat of danger.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.